സംസ്ഥാനത്തെ എയിംസിന് കോട്ടയത്തിനും സാധ്യത
വൈക്കം താലൂക്കിൽ മേവള്ളൂരിൽ 206 ഹെക്ടർ ഭൂമി സർക്കാർ ഉടമസ്ഥതയിൽ ലഭ്യമാണ്
തിരുവനന്തപുരം: കേരളത്തിലെ എയിംസ് സ്ഥാപിക്കുന്നതിൽ കോട്ടയം ജില്ലയ്ക്കും സാധ്യത. ജില്ലയിലെ വൈക്കം താലൂക്കിലെ മേവള്ളൂരിൽ 206 ഹെക്ടർ ഭൂമി ലഭ്യമാണ്.
കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് പ്രവർത്തിക്കുന്ന ഈ ഭൂമി എയിംസിന് അനുയോജ്യമാണെന്ന് സർക്കാർ കരുതുന്നു. ജലലഭ്യതയും റെയിൽ റോഡ് മാർഗ്ഗം എല്ലാ ജില്ലകളിൽ നിന്നും എത്തിപ്പെടാനുള്ള സൗകര്യവും ഇവിടെ എയിംസിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു കൊച്ചി വിമാനത്താവളത്തിൽ നിന്ന് 56 കിലോമീറ്റർ മാത്രം ദൂരം ഉള്ളതും അനുകൂല സാഹചര്യമാണ്. കൂടാതെ ഭൂമി ഏറ്റെടുക്കുകയോ കുടിഒഴിപ്പിക്കലോ ആവശ്യമില്ല.
എയിംസ് സ്ഥാപിക്കുന്നതിൽ കോട്ടയത്തിനുള്ള സാധ്യത ആരോഗ്യമന്ത്രി കെ മുരളീധരൻ പരാമർശിച്ചിരുന്നു. സൗകര്യപ്രദമായ സ്ഥലം നൽകിയാൽ എയിംസ് സ്ഥാപിക്കാൻ സന്നദ്ധമാണെന്ന് കേന്ദ്രം അറിയിച്ചതാണ്.

