മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് എട്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് ഇന്ന് യാത്ര തിരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് 8 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനം. ടെക്സാസ്, വാഷിങ്ടൺ, ഡി.സി ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായി ആശയവിനിമയം നടത്തും.ഒപ്പം വിവിധ സിറ്റികളിലെ മേയർമാരുമായും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്നും വിവി രാജേഷ് അറിയിച്ചു. മേയറായി
സത്യപ്രതിഞ്ജചെയ്ത ആദ്യ ദിവസങ്ങളിൽ അമേരിക്കൻ മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഫൊക്കാനോ ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയിരുന്നുവെന്ന് മേയർ പറഞ്ഞു. ന്യൂജേഴ്സിയിൽ നടക്കുന്ന നാമം അവാർഡ് നൈറ്റിലും മേയർ പങ്കെടുക്കും. ഈ പരിപാടിയിൽ വച്ച് തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രങ്ങളുടെ പ്രാധാന്യവും,സാധ്യതകളും ചർച്ച ലോകപ്രശസ്ത ക്യാൻസർ വിദഗ്‌ദ്ധൻ ഡോ:എം വി പിള്ള ഉൾപ്പെടെയുള്ള പ്രമുഖ വൃക്തികളുമായി ചെയ്യും. തിരുവനന്തപൂരം കോർപ്പറേഷന്‍റെ വികസന രംഗത്ത് അമേരിയ്ക്കൻ മലയാളി സമൂഹത്തിന്‍റെ സഹകരണവും, അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താൻ ഈ യാത്ര സഹായിയ്ക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് വിവി രാജേഷ് പറഞ്ഞു. ഓഗസ്റ്റ് പത്തിനാണ് മേയർ തിരിച്ചെത്തുക. ഈ ദിവസങ്ങളിൽ ഡെപ്യൂട്ടിമേയർ ജിഎസ് ആശാനാഥിന്ന് മേയറുടെ ചുമതല കൈമാറിയിട്ടുണ്ട്

