headerlogo
politics

ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ബിജെപി പിന്നിൽ

ബിജെപി അധ്യക്ഷൻ നിതിൻ നബിന്റെ മണ്ഡലമായ ബങ്കിപ്പൂരിൽ ബിജെപി പിന്നിലാണ്

 ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ബിജെപി പിന്നിൽ
avatar image

NDR news

03 Aug 2026 03:26 PM

പാറ്റ്‌ന: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ബിഹാറിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ മണ്ഡലത്തിൽ പ്രശാന്ത് കിഷോർ മുന്നേറുന്നു. ബങ്കിപൂരില്‍ 14 റൗണ്ട്‌ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജൻസുരാജ്‌ പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ 7781 വോട്ടിന് മുന്നിലാണ്. ഗുജറാത്തിലെ മഞ്ചല്‍പ്പൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ബജെപി മുന്നിലുള്ളത്.

      16 വർഷം എംഎൽഎ ആയിരുന്ന നിതിൻ നബിൻ രാജ്യസഭാ അംഗം ആയതോടെയാണ് ബങ്കിപൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ദാത്തിയ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നിൽ. കോൺഗ്രസ് സ്ഥാനാർഥി ഗൻഷ്യാം സിങ് ലീഡ് നിലനിർത്തുകയാണ്. കോൺഗ്രസ് എംഎൽഎ യുടെ മരണത്തെ തുടർന്നാണ് ദാത്തിയയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിൽ ബിജെപി യുടെ സിറ്റിംഗ് മണ്ഡലമായ മഞ്ചൽപൂരിൽ ബിജെപി സ്ഥാനാർഥി 27000 വോട്ടിന് മുന്നിലാണ്.

       ഗുജറാത്തിലെ മഞ്ചല്‍പൂര്‍ നിയമസഭാ മണ്ഡലത്തിലും വളരെ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. അര്‍ഹരായ വോട്ടര്‍മാരില്‍ 37.5 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി 27000 വോട്ടിന് മുന്നിലാണ്. അതേസമയം, മധ്യപ്രദേശിലെ ദാത്തിയ നിയമസഭാ മണ്ഡലത്തില്‍ 71.44 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇവിടെ കോണ്‍ഗ്രസ് ആണ് മുന്നില്‍. കോണ്‍ഗ്രസ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ദാത്തിയയയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

NDR news
03 Aug 2026 03:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents