headerlogo
politics

വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കി കേന്ദ്രം

ഇനി മുതൽ വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ആധാർ നിർബന്ധമാക്കുന്നു. ഉടമയുടെ ഫോണിലേക്ക് വരുന്ന ആധാർ ഒടിപി ആവശ്യമാണ്.

 വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കി കേന്ദ്രം
avatar image

NDR news

03 Aug 2026 10:18 PM

ന്യൂഡൽഹി: വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധമാണ്. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമേ വാഹന കൈമാറ്റം നടത്താൻ കഴിയൂ. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രത്യേകം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിബന്ധന കർശനമാക്കുന്നത്.

     രാജ്യത്തുടനീളം ഈ നിയമം ബാധകമാണ്. അനധികൃതമായും മറ്റും വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നത് ഇതുവഴി തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതിയും ഒരു പരിധിവരെ കുറയ്‌ക്കാൻ സാധിക്കും.

     വാഹന രേഖകളും ആയി തങ്ങളുടെ ആധാർ നമ്പർ ബന്ധിപ്പിക്കാത്തവർ ഉടൻതന്നെ അത് ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, ആധാറിലും വാഹന രജിസ്ട്രേഷൻ രേഖകളിലും ഉള്ള പേരുകൾ ഒരുപോലെ ആയിരിക്കണം. അല്ലാത്തപക്ഷം ആധാർ ലിങ്ക് ചെയ്യാൻ സാധിക്കില്ല. പേര് മാറ്റിയതിനു ശേഷമെ ഇത് സാധ്യമാവുകയുള്ളൂ. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകൾ നിലവിൽ നിർജീവമാണെങ്കിൽ അത് പ്രവർത്തന ക്ഷമമാക്കാൻ ശ്രദ്ധിക്കണം. ഒടിപി വരേണ്ടത് ഈ നമ്പറിലേക്ക് ആണ്.

NDR news
03 Aug 2026 10:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents