ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് നഷ്ടം
പാർട്ടിയുടെ ശക്തി കേന്ദ്രമായ ബീഹാറിലെ ബങ്കിപ്പൂരിൽ ബിജെപി പരാജയപ്പെട്ടു
ന്യൂഡൽഹി : നിയമസഭാ ഉപതിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. പാർട്ടിയുടെ ശക്തികേന്ദ്രമായ ബിഹാറിലെ ബങ്കിപ്പുരിലും മധ്യപ്രദേശിലെ ദതിയയിലും ഉണ്ടായ പരാജയം അതീവ ഗൗരവത്തോടെ കാണും
ഇതിനെക്കുറിച്ച് സമഗ്രമായ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ മഞ്ചൽപുർ മണ്ഡലം നിലനിർത്താൻ സഹായിച്ച വോട്ടർമാർക്കും അവിടത്തെ പ്രവർത്തകർക്കും നിതിൻ നബിൻ നന്ദി അറിയിച്ചു. മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു.
ബങ്കിപ്പുരിലും ദതിയയിലും പാർട്ടിക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴി,ഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ട ജനവിശ്വാസം പൂർണ ആത്മവിശ്വാസത്തോടെയും ഊർജസ്വലതയോടെയും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

