കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആഗസ്റ്റ് 24 മുതൽ ശമ്പളം നല്കും
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം പ്രമാണിച്ച് ഈ മാസം 24 മുതൽ ശമ്പളം വിതരണം ചെയ്യും
ന്യൂഡൽഹി: ഓണം പ്രമാണിച്ച് കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2026 ഓഗസ്റ്റ് മാസത്തെ ശമ്പളം /വേതനം/പെൻഷൻ എന്നിവയുടെ വിതരണം കാലേക്കൂട്ടി നടത്തും. കേരളത്തിലെ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരുടെയും (പ്രതിരോധം, തപാൽ & ടെലികമ്മ്യൂണിക്കേഷൻസ് എന്നിവയുൾപ്പെടെ) 2026 ഓഗസ്റ്റ് മാസത്തെ ശമ്പളം 2026 ഓഗസ്റ്റ് 24-ന് (തിങ്കളാഴ്ച) കേന്ദ്രസർക്കാർ ഓഫീസുകൾ മുഖേന പിൻവലിച്ച് ചെയ്ത് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതായി ഉത്തരവ് എത്തി.
കേരളത്തിൽ സേവനമനുഷ്ഠിക്കുന്ന കേന്ദ്ര സർക്കാറിന്റെ വ്യാവസായിക (ഇൻഡസ്ട്രിയൽ) ജീവനക്കാരുടെ 2026 ഓഗസ്റ്റ് മാസത്തെ വേതനവും 2026 ഓഗസ്റ്റ് 24-ന് മുൻകൂറായി വിതരണം ചെയ്യാവുന്ന താണെന്ന് ഉത്തരവ് വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്സ്പെൻഡിച്ചർ ഡിപ്പാർട്ടുമെന്റാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ കേന്ദ്രസർക്കാർ പെൻഷൻ കാരുടെയും 2026 ഓഗസ്റ്റ് മാസത്തെ പെൻഷൻ ബാങ്കുകൾ/പി.എ.ഒ (PAO)-കൾ വഴി 2026 ഓഗസ്റ്റ് 24-ന് വിതരണം ചെയ്യാവുന്നതാണെന്നും ഉത്തരവ് അറിയിച്ചു.ജോയിന്റ് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് സഞ്ജിത ശുക്ലയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

