മെഡിക്കൽ കോളേജ് ബസ് ടെർമിനൽ സ്ഥാപിക്കണം
മെഡിക്കൽ കോളേജ് പരിസരത്ത് ബസ് ടെർമിനൽ സ്ഥാപിക്കണമെന്ന് മഹാത്മ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് കോഴിക്കോട് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു
കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് ബസ് ടെർമിനൽ സ്ഥാപിക്കാനുള്ള നടപടികൾ സമയ ബന്ധിതമായി നടപ്പിലാക്കുക, മെഡിക്കൽ കോളേജിൽ യാത്ര അവസാനിപ്പിക്കുന്ന സ്ഥിരം ബസ്സുകൾക്ക് പാർക്ക് ചെയ്യുവാനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തുക, ആശുപത്രികളിൽ വരുന്ന ജനങ്ങൾക്ക് ഗതാഗത ക്കുരുക്കില്ലാതെ യാത്രചെയ്യാനുള്ള സൗകര്യം എന്നിവ നടപ്പിലാക്കണമെന്ന് മഹാത്മ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ മുൻ ഡിസിസി പ്രസിഡണ്ട് കെ സി അബൂ ഉൽഘാടനം ചെയ്തു. സംഘടനയുടെയും മെമ്പർഷിപ്പ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി.ഷെല്ലി കീഴരിയൂറിനുനൽകി ഡിസിസി ജനറൽ സെക്രട്ടറി പി മമ്മദ് കോയ നിർവഹിച്ചു .
ജില്ലാ പ്രസിഡണ്ട് പി ജയാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രമേശ് അമ്പലക്കോത് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ഭാരവാഹികളായ ശങ്കരൻ നടുവണ്ണൂർ, സക്കറിയ പള്ളിക്കണ്ടി, ജില്ല സെക്രട്ടറി ഉണ്ണിമായ, തനുരാജ്,വിനോദ് കക്കോടി, ധനേഷ് ബുദ്ധൻ, റീജ എം പി,ഉമശങ്കർ, ഗംഗാധരൻ മുല്ലശ്ശേരി, കെ പി സോമസുന്ദരൻ,ഹാരിസ് ബാബു, വി. പി രാജേഷ്, സുരേഷ് മലയമ്മ, ബാബു കായലും, പി രാജൻ എന്നിവർസംസാരിച്ചു.

