യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
യൂത്ത് കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 ന് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
നടുവണ്ണൂർ: യൂത്ത് കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 9ന് യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു. മണ്ഡലം സെക്രട്ടറി വിഷ്ണു സത്യനാഥ് പതാക ഉയർത്തി. ചടങ്ങിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
ചടങ്ങിൽഫായിസ് (കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് ) അനുപ് എസ് ആർ ( മണ്ഡലം ജനറൽ സെക്രട്ടറി) മണ്ഡലം സെക്രട്ടറിമാരായഅനൂപ് എസ് ആർ,അഖിൽ അശോക്, സന്ദീപ്,മണ്ഡലം ഭാരവാഹികളായ വിജീഷ് vp, അർഷാദ്,അഫീഫ് അലി
ഗോകുൽ,ശ്രീഹരി,
അനൂജ് എസ് ആർ, ഫവാസ് എന്നിവർ സംസാരിച്ചു.

