ശബരിമല നെയ്യ് ക്രമക്കേട് പി എസ് പ്രശാന്ത് സംശയ നിഴലിൽ
ശബരിമല നെയ്യ് വാങ്ങിയതിലുള്ള ക്രമക്കേട് ദേവസം പ്രസിഡണ്ട് പി എസ് പ്രശാന്തിനും മെമ്പർ അജികുമാറിനും നിർണായകമാകുന്നു
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിനും അജികുമാറിനും വലിയ തിരിച്ചടിയാകുന്ന നിർണ്ണായക തെളിവുകൾ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചു.
നിലവിലെ ടെൻഡറുകൾ റദ്ദാക്കാനും മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനുംനിർദ്ദേശിച്ചുകൊണ്ട് പി.എസ് പ്രശാന്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രേഖയാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെടുത്തതെന്ന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. "നിലവിലെ ടെൻഡർ ക്യാൻസൽ ചെയ്യാൻ അനുവദിക്കുന്നു, മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു" എന്നായിരുന്നു പ്രശാന്ത് സ്വന്തം കൈപ്പടയിൽ കുറിച്ചത്.
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ എത്ര ലിറ്റർ നെയ്യ് വേണമെന്ന് നിശ്ചയിക്കാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയതായും ഈ രേഖയിൽ പറയുന്നു. മിൽമയിൽ നിന്ന് നെയ്യ് എത്തിക്കുന്നതിനായുള്ള തിരക്കിട്ട നീക്കങ്ങൾക്ക് പിന്നിൽ വലിയ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് നിഗമനം.

