headerlogo
politics

കെഎസ്ആർടിസി അപകടം ഡ്രൈവർക്കും കണ്ടക്ടർക്കും മതിയായ നഷ്ടപരിഹാരം നൽകും.

കർണാടകയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും മതിയായ നഷ്ടപരിഹാരം നല്കും കൂടാതെ താൽക്കാലിക ജീവനക്കാരനായ ഡ്രൈവറുടെ ആശ്രിതന് ജോലി നൽകുന്നതും പരിഗണിക്കുമെന്ന് മന്ത്രി സിപി ജോൺ

 കെഎസ്ആർടിസി അപകടം ഡ്രൈവർക്കും കണ്ടക്ടർക്കും മതിയായ നഷ്ടപരിഹാരം നൽകും.
avatar image

NDR news

11 Aug 2026 12:29 PM

​ കോഴിക്കോ​ട്: ക​ർ​ണാ​ട​ക​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ. സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ട​ക്ട​ർ എ​ൻ.​എം. അ​രു​ണി​ന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ഇ​ൻ​ഷു​റ​ൻ​സ് വ​ഴി ല​ഭ്യ​മാ​ക്കും. ഡ്രൈ​വ​ർ കെ. ​മി​ഥി​ലേ​ഷ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ​ന്നും നി​ല​വി​ലെ രീ​തി​യ​നു​സ​രി​ച്ച് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

      ന​ഷ്ട​പ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നവേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്. താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചാ​ൽ ആ​ശ്രി​ത​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും ജോ​ലി ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

       ബം​ഗ​ളൂ​രു അ​പ​ക​ടം സം​ബ​ന്ധി​ച്ച് പോ​സ്റ്റ് ക്രാ​ഷ് എ​ൻ​ക്വ​യ​റി ന​ട​ത്തി​യി​രു​ന്നു. വ​ലി​യ പ​ഴ​ക്ക​മി​ല്ലാ​ത്ത, ബ​സാ​യി​രു​ന്നു സ​ർ​വി​സ് ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി ലോ​ങ് ട്രി​പ്പ് ഓ​ടി​ക്കു​ന്ന മി​ടു​ക്ക​നാ​യ ഡ്രൈ​വ​ർ ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. തൊ​ട്ടു​മു​മ്പ​ത്തെ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് സൈ​ൻ ഓ​ഫ് ചെ​യ്ത​ശേ​ഷം 16 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഡ്രൈ​വ​ർ വീ​ണ്ടും ഡ്യൂ​ട്ടി​ക്ക് സൈ​ൻ ഓ​ൺ ചെ​യ്ത​ത്. അ​തി​ൽ​നി​ന്ന് മ​തി​യാ​യ വി​ശ്ര​മം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന​ത് വ്യ​ക്ത​മാ​ണ്.

     ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്കാ​യി പൂ​ർ​ണ​മാ​യും പു​തി​യ ബ​സു​ക​ൾ ന​ൽ​കാ​ൻ നി​ല​വി​ൽ സാ​ധി​ക്കി​ല്ല. എ​ങ്കി​ലും ന​വീ​ക​രി​ച്ച ബ​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. പു​തി​യ നി​യ​മ​ന​ങ്ങ​ളി​ൽ ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ (മ​ൾ​ട്ടി ടാ​സ്‌​കി​ങ്) രീ​തി പ​രി​ഗ​ണി​ക്കു​മെ​ന്നും അ​സാ​ധാ​ര​ണ പ്ര​ള​യ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

NDR news
11 Aug 2026 12:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents