headerlogo
politics

ടിപ്പർ വാഹനങ്ങളിൽ ലോഡ് ബോഡിക്ക് മൂടി നിർബദ്ധമാക്കി കേന്ദ്രം

രാജ്യത്തെ എല്ലാ ടിപ്പർ ഡബർ വാഹനങ്ങളിലും ലോഡ് ബോഡി മുകളിൽ നിന്ന് മൂടുന്ന സംവിധാനം നിർബന്ധമാക്കി കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം

 ടിപ്പർ വാഹനങ്ങളിൽ ലോഡ് ബോഡിക്ക് മൂടി നിർബദ്ധമാക്കി കേന്ദ്രം
avatar image

NDR news

12 Aug 2026 01:23 PM

ന്യൂഡൽഹി: റോഡിലൂടെ സഞ്ചരിക്കുന്ന ടിപ്പർ, ഡമ്പർ വാഹനങ്ങളിൽ കയറ്റുന്ന മണ്ണ്, മണൽ, ചരൽ തുടങ്ങിയ വസ്തുക്കൾ വീഴുന്നത് തടയാൻ പുതിയ സുരക്ഷാ മാനദണ്ഡങ്ങളുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2027 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ ടിപ്പർ, ഡമ്പർ വാഹനങ്ങളിലും ലോഡ് ബോഡി മുകളിൽനിന്ന് മൂടുന്ന സംവിധാനം നിർബന്ധമാക്കിയാണ് മന്ത്രാലയം ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

     2026 ജൂലൈ 28ന് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം ആഗസ്റ്റ് 7ന് ഗസറ്റ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (12 അമെൻഡ്‌മെന്റ്) റൂൾസ്, 2026 പ്രകാരമാണ് 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിൽ ഭേദഗതി വരുത്തിയത്. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ടിപ്പറുകളിലും ഡമ്പറുകളിലും കയറ്റിയിരിക്കുന്ന വസ്തുക്കൾ സുരക്ഷിതമായി മൂടി സൂക്ഷിക്കുന്നതിനാണ് പുതിയ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്.

      ടിപ്പർ, ഡമ്പർ വാഹനങ്ങളുടെ പിന്നിലുള്ള മണ്ണ്, മണൽ, ചരൽ തുടങ്ങിയ ബൾക്ക് വസ്തുക്കൾ കൊണ്ടുപോകുന്ന വലിയ കണ്ടെയ്‌നർ പോലെയുള്ള ഭാഗമാണ് ലോഡ് ബോഡി. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഈ ഭാഗം പൂർണമായി അടച്ച നിലയിലായിരിക്കണം. ലോഡ് മൂടുന്നതിനുള്ള സംവിധാനം ഇലക്ട്രിക്കൽ, ഇലക്ട്രോ മെക്കാനിക്കൽ, ഹൈഡ്രോളിക് അല്ലെങ്കിൽ മെക്കാനിക്കൽ രീതിയിൽ പ്രവർത്തിക്കുന്നതാകാം. അതായത്, വാഹനം ഓടുമ്പോൾ ലോഡ് മൂടുന്നതിനായി കൈകൊണ്ട് മാത്രം സ്ഥാപിക്കുന്ന കവറിന് പകരം വാഹനത്തിൽ തന്നെ സംയോജിപ്പിച്ച സംവിധാന മുണ്ടാകണം. ലോഡിന്‍റെ മുകൾഭാഗം മൂടാൻ അനുയോജ്യമായ ഏത് വസ്തുവും ഉപയോഗിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

NDR news
12 Aug 2026 01:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents