headerlogo
politics

സ്വാതന്ത്ര്യദിനാഘോഷം മന്ത്രി എപി അനിൽകുമാർ പതാകയുയർത്തും

കോഴിക്കോട് ജില്ല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ദേശീയ പതാക ഉയർത്തും

 സ്വാതന്ത്ര്യദിനാഘോഷം മന്ത്രി എപി അനിൽകുമാർ പതാകയുയർത്തും
avatar image

NDR news

12 Aug 2026 02:46 PM

കോഴിക്കോട്: കോഴിക്കോട് ജില്ലാതലസ്വാതന്ത്ര്യ ദിനാഘോഷത്തില്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ദേശീയപതാകയുയര്‍ത്തും. തുടര്‍ന്ന് പരേഡിനെ അഭിവാദ്യം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ഔദ്യോഗിക പരേഡും ചടങ്ങുകളും നടക്കുക. വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്‌സൈസ്, അഗ്‌നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉള്‍പ്പെടെ 22 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. 

ആദ്യ റിഹേഴ്‌സണ്‍ പരേഡ് ഇന്ന് (ആഗസ്റ്റ് 10) നടന്നു. നാളെ (ആഗസ്റ്റ് 11) ഉച്ചക്ക് ശേഷം മൂന്നിനും റിഹേഴ്‌സല്‍ പരേഡ് നടക്കും. 13ന് രാവിലെ 7.30ന് ഫുള്‍ ഡ്രസ്സ് റിഹേഴ്‌സലും ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. സ്വാതന്ത്ര്യ ദിനാഘോഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ് അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ ഷറീന, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NDR news
12 Aug 2026 02:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents