headerlogo
politics

എൽപിഎസ് ടി റാങ്ക് ഹോൾഡർ മാരുടെ സമരം അവസാനിപ്പിച്ചു

37 ദിവസമായി സെക്രട്ടറിയേറ്റ് മുന്നിൽ തുടരുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ സമരം വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയെ തുടർന്നു അവസാനിപ്പിച്ചു

 എൽപിഎസ് ടി റാങ്ക് ഹോൾഡർ മാരുടെ സമരം അവസാനിപ്പിച്ചു
avatar image

NDR news

12 Aug 2026 07:23 AM

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി നടത്തിയ ചർച്ചയിലാണ് സമവായമായത്. വിദ്യാർത്ഥി അധ്യാപക അനുപാതം അടക്കം പരിശോധിക്കാൻ 45 ദിവസത്തെ സാവകാശമാണ് സർക്കാർ തേടിയത്

     ദില്ലി സമരത്തിന് പിന്നാലെ ഝാർഖണ്ടിലടക്കം വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും സമരം ശക്തമാകുന്നതിനിടെയായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി സമരത്തിന് പിന്തുണയേറിവന്നത്. പ്രതിപക്ഷപാർട്ടികൾ സമരം ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുമ്പോഴാണ് സർക്കാർ കൂടുതൽ വിട്ടുവീഴ്ചക്ക് തയ്യാറായത്. വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചക്കൊടുവിൽ സമരസമിതി സെക്രട്ടറി വളർമതി നിരാഹാരം അവസാനിപ്പിച്ചു

       വിദ്യാർത്ഥി അധ്യാപക അനുപാതം 1: 30 ൽ നിന്ന് 1: 25 ആക്കണമെന്ന പ്രധാന ആവശ്യം പരിശോധിക്കാൻ സമയം വേണമെന്നാണ് സർക്കാർ നിലപാട്. പ്രധാന അധ്യാപക നിയമനം നേരിട്ട് നടത്തുമ്പോൾ തസ്തിക നിർണ്ണയം അടക്കമുള്ള കാര്യങ്ങളും പരിഗണിക്കും. ഒന്നര വർഷ കാലാവധിയുള്ള പട്ടികയാണ്. കാലാവധി നീട്ടുന്ന കാര്യം അടക്കം അനുഭാവ പൂർവ്വം പരിദഗണിക്കും. സർക്കാർ നിലപാട് വിശ്വസിച്ച് കടുത്ത സമരങ്ങളിൽ നിന്ന് പിൻമാറുമെങ്കിലും സമരപ്പന്തൽ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ പല സമരപരിപാടികളാണ് ഉദ്യോഗാർത്ഥികൾ നടത്തിയത്.

NDR news
12 Aug 2026 07:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents