കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചറെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കെഎസ്എസ് പി എ പ്രകടനവും പൊതുയോഗവും നടത്തി
കെഎസ്എസ്പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കൂട്ടാലിട ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും ജില്ലാ പ്രസിഡണ്ട് പി എം അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) നേതാവുമായ സുജാത ടീച്ചറെ സിപിഎം നേതൃത്വത്തിലുള്ള ഹരിതകർമ്മ സേനാംഗങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലിട ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കൂട്ടാലിട ടൗണിൽ നടന്ന പ്രതിഷേധയോഗം കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി. എം. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ മണ്ഡലം പ്രസിഡണ്ട് പി കെ സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗത്തിൽ
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. സി. ഗോപാലൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി ഒ. എം. രാജൻ, ഡിസിസി സെക്രട്ടറി ഋഷികേശൻ എം., ശ്രീധരൻ പാലയാട്ട്, വി. സി. ശിവദാസ്, രമേഷ് വലിയാറമ്പത്ത്, സി. എച്ച്. സുരേന്ദ്രൻ, കെ. കെ. അബൂബക്കർ, പി. ദിവാകരൻ, സി. കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

