headerlogo
politics

സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ് ഐ മാർക്ക്

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ എസ് എച്ച് ഒ മാരായി സബ് ഇൻസ്പെക്ടർമാർ ചുമതലയേൽക്കും. പോലീസിനെ ജനകീയമാക്കാനുള്ള " എന്റെ പോലീസ് സ്റ്റേഷൻ പദ്ധതി " മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

 സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ് ഐ മാർക്ക്
avatar image

NDR news

14 Aug 2026 04:55 PM

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ ഭരണ മാറ്റം വരുകയാണ്. സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും. പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുന്നുള്ളു. പോലീസിനെ ജനകീയമാക്കാനുള്ള ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നടത്തും.

       കേരള പോലീസ് സംവിധാനത്തില്‍ പോലീസ് സ്‌റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്‍മ്മ പദ്ധതിക്ക് നേതൃത്വം നല്‍കുകയാണ് സർക്കാറെന്നും, കേരള പോലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് ആദ്യമായാണ് പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള പോലീസ് പരിഷ്‌കരണത്തിന് ഇത്തരത്തില്‍ നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു. കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിനാണ് സർക്കാറിന്റെ പ്രഥമ പരി​ഗണന.

        ജനങ്ങളോട് മാന്യമായി പെരുമാറാനുള്ള പ്രത്യേക പരിശോധന ഉയർന്ന ഉദ്യോഗസ്ഥർക്കുൾപ്പെടെ നൽകും. 20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം കൊണ്ടുവരും. പരാതികളുടെ എണ്ണം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൽ എന്നിവ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കുക എന്നിവയാണ് നടപ്പിലാക്കാനിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ.

NDR news
14 Aug 2026 04:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents