headerlogo
politics

സർക്കാർ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത ഉത്തരവായി

ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന ബോണസ് ഉത്സവബത്ത എന്നിവ ആഗസ്റ്റ് 17 മുതൽ വിതരണം ചെയ്യും

 സർക്കാർ ജീവനക്കാരുടെ  ബോണസ്, ഉത്സവബത്ത ഉത്തരവായി
avatar image

NDR news

15 Aug 2026 09:28 PM

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണം ഉത്സവബത്ത, ബോണസ്, അഡ്വാൻസ് എന്നിവ ഉത്തരവായി. പ്രതിമാസം ആകെ ശമ്പളം 49275 വരെയുള്ളവർക്ക് 4500 രൂപ ബോണസ് ലഭിക്കുന്നതാണ്. ഇതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 3000 രൂപ ഉത്സവത്ത ലഭിക്കുന്നതായിരിക്കും.

       2025 -26 വർഷം തുടർച്ചയായി ആറുമാസം സർവീസ് ഉള്ളവർക്കാണ് ഉത്സവബത്ത അല്ലെങ്കിൽ ബോണസ് ലഭിക്കുന്നത്. 31-3-2026. ന് മുമ്പ് വിരമിച്ചവർക്കും അർഹതയുണ്ട്.

      ആശവർക്കർമാർ അംഗൻവാടി അധ്യാപകർ എന്നിവർക്ക് 1450 രൂപ ഉത്സവബത്ത ലഭിക്കും. കുറഞ്ഞത് 30 ദിവസം ജോലി ചെയ്ത ദിവസ വേദനക്കാർക്ക് 1460 രൂപ ലഭിക്കും

     അംഗൻവാടി ഹെൽപ്പർമാർ,ആയമാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ,ബഡ്സ് സ്കൂൾ ജീവനക്കാർ, സ്കൂൾ കൗൺസിലർമാർ എന്നിവർക്ക് 1390 രൂപ ലഭിക്കും. 

      സർവീസ് പെൻഷൻ കുടുംബ പെൻഷൻ പങ്കാളിത്ത പെൻഷൻ വാങ്ങുന്നവർക്ക് 1250 രൂപ ഉത്സവബത്ത ലഭിക്കും 

      20000 രൂപയാണ് അഡ്വാൻസായി ആവശ്യമുള്ള ജീവനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ പാർട്ട് ടൈം / കണ്ടിജന്റ് സ് ജീവനക്കാർക്ക് 6000 രൂപ ആണ് അഡ്വാൻസ്. ഇത് അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചടക്കണം. 17 .8 .2026 മുതൽ ഉത്സവബത്ത, ബോണസ് അഡ്വാൻസ് എന്നിവ വിതരണം ചെയ്യും

NDR news
15 Aug 2026 09:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents