headerlogo
politics

സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

ഡൽഹിയിൽ നടക്കുന്ന സിപിഐ റാലിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 1500 പേർക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ കേന്ദ്ര സർക്കാർ റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്

 സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു
avatar image

NDR news

16 Aug 2026 11:22 AM

വടകര: കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ രാംലീല മൈനാനത്ത് സിപിഐ നടത്തുന്ന പടുകൂറ്റൻ റാലിയിൽ കേരളത്തിൽ നിന്ന് 1500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബുക്ക് ചെയ്ത ട്രെയിൻ കേന്ദ്ര സർക്കാർ ഇടപെട്ട് റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. ഇതിന്റെ ഭാഗമായി വടകര റെയിവേ സ്റ്റേഷനിലേക്ക് സി പി ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

       ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ് , റീന സുരേഷ്, അഭിജിത്ത് കോറോത്ത്, പി കെ സതീശൻ പ്രസംഗിച്ചു. സി രാമകൃഷ്ണൻ , സി സുരേന്ദ്രൻ ,എം ടി രാജൻ, കെ പി നാണു, ഷീമവള്ളിൽ, പി ഗീത, റീജ അനിൽ, ആർ കെ സുരേഷ് ബാബു മാർച്ചിന് നേതൃത്വം നൽകി

NDR news
16 Aug 2026 11:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents