headerlogo
politics

ഗണേഷ് ബാബു സാധാരണക്കാർക്ക് താങ്ങും തണലുമായ പൊതു പ്രവർത്തകൻ എന്ന് മന്ത്രി ടി സിദ്ധിഖ്

ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി ഗണേഷ് ബാബു അനുസ്മരണ സമ്മേളനം കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു.

 ഗണേഷ് ബാബു സാധാരണക്കാർക്ക് താങ്ങും തണലുമായ പൊതു പ്രവർത്തകൻ എന്ന് മന്ത്രി ടി സിദ്ധിഖ്
avatar image

NDR news

17 Aug 2026 07:40 AM

ഉള്ളിയേരി: ജീവിതത്തിലുടനീളം വേദന അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് താങ്ങും തണലുമാവാന്‍ കഴിഞ്ഞ പൊതുപ്രവര്‍ത്തകനായിരുന്നു ടി. ഗണേഷ് ബാബുവെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി.സിദ്ദിഖ് പറഞ്ഞു. ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കന്നൂരില്‍ നടന്ന ടി.ഗണേഷ്ബാബു അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

      യുവതയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കതിര്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുമെന്നും പദ്ധതിക്ക്ആവശ്യമായ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണിക മന്ത്രി പ്രകാശനം ചെയ്തു. 

       മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.കെ സുരേഷ് അധ്യക്ഷനായി. വി.ടി സൂരജ് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി ജന:സെക്രട്ടറി അഡ്വ. പി എം നിയാസ്, കെ.സി.അബു, സി.വി ബാലകൃഷ്ണന്‍ ,കെ ബാലകൃഷ്ണന്‍ കിടാവ് , കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.എം ഉമ്മര്‍,ആര്‍. ഷഹിന്‍ , എടാടത്ത് രാഘവന്‍ ,എം ഋഷികേശന്‍ , സാജിത് കോറോത്ത്,കെ.രാജീവന്‍ മേനാച്ചേരി ശ്രീധര കുറുപ്പ്, സതീഷ് കന്നൂര്, മൂസക്കോയ കണയങ്കോട്, ബിജു വേട്ടുവച്ചേരി, ആര്‍.ഷനില്‍, വി.ബി.വിജീഷ്, പി പി കോയ,ബാലന്‍ നരിക്കോട്ട് എന്നിവര്‍ സംസാരിച്ചു.

NDR news
17 Aug 2026 07:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents