headerlogo
politics

ഓണ ചിലവുകൾക്കായി സർക്കാർ കടമെടുക്കുന്നു

ശമ്പളം,പെൻഷൻ, ബോണസ്, ഉത്സവബത്ത, ക്ഷേമ പെൻഷൻ തുടങ്ങിയ ചെലവുകൾക്കായി സർക്കാർ 2200 കോടി രൂപ കടമെടുക്കുന്നു.

 ഓണ ചിലവുകൾക്കായി സർക്കാർ കടമെടുക്കുന്നു
avatar image

NDR news

17 Aug 2026 06:03 PM

തിരുവനന്തപുരം: ഓണചിലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2200 കോടി കടമെടുക്കുന്നു. ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത, മറ്റ് ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി പതിനായിരം കോടി രൂപയുടെ ചിലവാണ് ധനവകുപ്പ് കണക്കാക്കുന്നത്. കടപത്രലേലം നാളെ നടക്കും. ഇതോടെ വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള കടമെടുപ്പ് 14400 കോടിയാകും. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 

      കടമെടുപ്പിന് പുറമെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ട്രഷറിയില്‍ സെപ്റ്റംബര്‍ 30 വരെ പ്രത്യേക നിക്ഷേപ സമാഹരണവും തുടങ്ങി. നിക്ഷേപകരെ ആകര്‍ഷിക്കാന്‍, രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കാനാണ് തീരുമാനം.

NDR news
17 Aug 2026 06:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents