അംഗീകൃത ഷൂട്ടർമാരുടെ പ്രവർത്തന പരിധി ഒഴിവാക്കി
കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അംഗീകൃത ഷൂട്ടർമാർക്ക് ഏതു പഞ്ചായത്ത് പരിധിയിലും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം.
തിരുവനന്തപുരം :കേരളത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽഅധികാരങ്ങൾ നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. ഇതിന്റെ ഭാഗമായി അംഗീകൃതഷൂട്ടർമാരുടെ പ്രവർത്തന പരിധി പൂർണ്ണമായി നീക്കം ചെയ്തു. ഇനി മുതൽ കേരളത്തിലെവിടെയും ഏത് തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യപ്രകാരവും അംഗീകൃത ഷൂട്ടർമാർക്ക് കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ സാധിക്കുന്നതാണ്. കാർഷിക വിളകൾക്കും ജനജീവിതത്തിനും വലിയ ഭീഷണിയാകുന്ന കാട്ടുപന്നികളുടെ ശല്യത്തിന് വേഗത്തിൽ പരിഹാരംകാണുന്നതിനാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനം

