headerlogo
politics

സർക്കാരിന്റെ അനുമതി ഇല്ലാതെ ഒരു ഉദ്യോഗസ്ഥനെയും ലോക് ഭവനിലേക്ക് വിളിച്ച് വരുത്തരുത്

സർക്കാറിന്റെ അനുമതിയില്ലാതെ പോലീസ് മേധാവിയെ ലോക് ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

 സർക്കാരിന്റെ അനുമതി ഇല്ലാതെ ഒരു ഉദ്യോഗസ്ഥനെയും ലോക് ഭവനിലേക്ക് വിളിച്ച് വരുത്തരുത്
avatar image

NDR news

18 Aug 2026 09:04 PM

തിരുവനന്തപുരം: പൊലീസ് മേധാവിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ഡിജിപി ഉള്‍പ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുന്‍ സര്‍ക്കാറിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായി. അന്നും അതൃപ്തി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

NDR news
18 Aug 2026 09:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents