headerlogo
politics

ഓഗസ്റ്റ് മാസത്തിലെ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും.

ഓഗസ്റ്റ് മാസത്തിലെ ക്ഷേമനിധി ബോർഡ് പെൻഷൻ,സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവ നാളെ മുതൽ വിതരണം ചെയ്യും

 ഓഗസ്റ്റ് മാസത്തിലെ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും.
avatar image

NDR news

18 Aug 2026 07:03 PM

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. ഇതിനായി തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.

        ക്ഷേമനിധി ബോര്‍ഡ് ഈ മാസത്തെ പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും.

NDR news
18 Aug 2026 07:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents