headerlogo
politics

ബെവ്കോ ജീവനക്കാർക്ക് ഓണം ബോണസ് ഒരുലക്ഷത്തിനുമേലെ

ബെവ്കോ ജീവനക്കാർക്ക് ഓണം ബോണസ് 105000 രൂപയും അസ്വാൻസ് 50000 രൂപയുമായി തീരുമാനമായി.

 ബെവ്കോ ജീവനക്കാർക്ക് ഓണം ബോണസ് ഒരുലക്ഷത്തിനുമേലെ
avatar image

NDR news

19 Aug 2026 05:14 PM

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക ലക്ഷം രൂപയ്ക്ക് മുകളിലാണ്. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും.

      എംപ്ലോയ്മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 250 രൂപ വര്‍ധിപ്പിച്ച് 6250 രൂപയാക്കി. സീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.

       കഴിഞ്ഞവര്‍ഷവും ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസാണ് ഓണത്തിന് നല്‍കിയത്. സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപയായിരുന്നു അന്ന് ബോണസായി ലഭിച്ചത്.

NDR news
19 Aug 2026 05:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents