headerlogo
politics

ഒറ്റയ്ക്ക് മത്സരിച്ചാലും പത്തിൽ കുറയാത്ത സീറ്റ് കിട്ടുന്ന ഒരേയൊരു പാർട്ടി മുസ്ലിം ലീഗ് ആണെന്ന് ജി സുധാകരൻ

സംസ്ഥാനത്തെ പ്രമുഖ പാർട്ടികളായ കോൺഗ്രസിനോ സിപിഎമ്മിനോ ജയിക്കുമെന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന സീറ്റുകൾ ഇല്ല

 ഒറ്റയ്ക്ക് മത്സരിച്ചാലും പത്തിൽ കുറയാത്ത സീറ്റ് കിട്ടുന്ന ഒരേയൊരു പാർട്ടി മുസ്ലിം ലീഗ് ആണെന്ന് ജി സുധാകരൻ
avatar image

NDR news

20 Aug 2026 09:40 PM

ആലപ്പുഴ: ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഒറ്റയ്ക്ക് മത്സരിച്ചാൽപോലും പത്തുമുതൽ 25 സീറ്റുകൾവരെ നേടാൻ പ്രാപ്തിയുള്ള കേരളത്തിലെ ഏക രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. ആലപ്പുഴ നഗരത്തിൽ നടന്ന പരിപാടിയിലായിരുന്നു സുധാകരൻ്റെ പ്രസ്താവന. ഐക്യമുന്നണിയായി മത്സരിക്കുകയാണെങ്കിൽ ഇതിലും കൂടുതൽ സീറ്റുകൾ അവർക്ക് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു . സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സി.പി.എമ്മിനോ കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NDR news
20 Aug 2026 09:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents