headerlogo
politics

രാഷ്ട്രീയവും ബിസിനസും കൂട്ടിക്കുഴക്കേണ്ട

മാസപ്പടി കേസിൽ ഇ ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണന്ന വാദത്തെ അംഗീകരിക്കാതെ സി പി ഐ.

 രാഷ്ട്രീയവും ബിസിനസും കൂട്ടിക്കുഴക്കേണ്ട
avatar image

NDR news

20 Aug 2026 05:16 PM

തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

       മാസപ്പടി കേസിലെ ഇഡി അന്വേഷണം പിണറായി വിജയന്റെ മകള്‍ വീണയേയും കടന്ന് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളില്‍ എത്തിനില്‍ക്കുകയാണ്. ഹവാല ഇടപാട് കൂടി സംശയിക്കുന്ന ഇടപാടിനെ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വേറിട്ട നിലപാട് പ്രകടിപ്പിക്കുന്നത്.

       ഇടതുപക്ഷ രാഷ്ട്രീയം വേറെ ബിസിനസ് വേറെ. സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ല – ബിനോയ് വിശ്വം പ്രതികരിച്ചു. ഇഡി റെയ്ഡുകളില്‍ പ്രതിഷേധിക്കുമെന്ന സിപിഐഎം പ്രഖ്യാപനത്തെ കോണ്‍ഗ്രസും പരിഹസിച്ചു. കേസിന്റെ വിശദാംശങ്ങള്‍ ഓരോന്നായി പുറത്ത് വരുമ്പോള്‍ കരുതലോടെയാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. ഇഡി അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്ഒരു റോളുമില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്.

NDR news
20 Aug 2026 05:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents