headerlogo
politics

കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധ ഓണാഘോഷം നടത്തി

കേരള സർവ്വകലാശാലയിൽ പ്രതിഷേധ സൂചകമായി വിസിയുടെ ചിത്രത്തിൽ പൊട്ടു തൊടൽ മത്സരം നടത്തി എസ്എഫ്ഐ ഓണാഘോഷം നടത്തി.

 കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധ ഓണാഘോഷം നടത്തി
avatar image

NDR news

20 Aug 2026 12:26 PM

തിരുവനന്തപുരം: കേരള സർവകലാശാലയിൽ പ്രതിഷേധ ഓണാഘോഷം എസ്​.എഫ്​.ഐ പ്രവർത്തകർ. സുന്ദരിക്ക്​ പൊട്ടുതൊടലിന്​ പകരം കാക്കി ട്രൗസർ ധരിച്ച വി.സിയുടെ ചിത്രത്തിൽ​പൊട്ടുതൊടലാണ്​എസ്​.എഫ്​.ഐ അവതരിപ്പിച്ചത്​.

   നിയമ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന്​ പിന്തുണയായാണ്​ എസ്​.എഫ്​.ഐ പ്രവർത്തകർ കാമ്പസിൽ ഓണാഘോഷം സംഘടിപ്പിച്ചത്​. പ്രതിഷേധ പൂക്കളവും പായസ വിതരണവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എസ്​.എഫ്​.ഐ നടത്തിയ ഓണാഘോഷത്തിൽ വി.സിയപ്രതീകാത്​കമായി ചവിട്ടിത്താഴ്ത്തി യിരുന്നു. അതേസമയം, കേരള സർവകലാശാലയിൽ മൂല്യ നിർണയവുമായി ബന്ധപ്പെട്ട്​​ നിയമ വിദ്യാർഥികൾ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. സിൻഡിക്കേറ്റ്​ അംഗങ്ങളുമായി വിദ്യാർഥികൾ നടത്തിയ ചർച്ചയെ തുടർന്നാണ്​ സമരം നിർത്തിയത്​.

   മൂല്യ നിർണയത്തിലെ അപാകത പരിഹരിക്കണം എന്നാവശ്യ​പ്പെട്ടാണ്​ വിദ്യാർഥികൾ സമരം ആരംഭിച്ചത്​. എൽ.എൽ.ബി പരീക്ഷക്ക്​ അടുത്ത സെമസ്റ്റർ മുതൽ ഇരട്ട മൂല്യ നിർണയം നടത്താമെന്ന്​ ചർച്ചയിൽ ധാരണയായി.

NDR news
20 Aug 2026 12:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents