headerlogo
politics

ജന്തർ മന്തറിൽ നടന്ന പെല്ലറ്റ് ആക്രമണത്തിൽ കേസ് എടുത്തു.

ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പോരാട്ടത്തെ തുടർന്ന് പോലീസ് കേസ് എടുത്തു.

 ജന്തർ മന്തറിൽ നടന്ന പെല്ലറ്റ് ആക്രമണത്തിൽ കേസ് എടുത്തു.
avatar image

NDR news

22 Aug 2026 01:53 PM

ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പോലീസ് സ്റ്റേഷനിലെത്തി നടത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിൽ ഡല്‍ഹി പൊലീസ് പെല്ലറ്റ് ആക്രമണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്കു പരിക്കേറ്റതിനാണു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹില്‍ ലോചവ് എന്ന വിദ്യാര്‍ത്ഥിയുമൊത്ത് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ ആറു മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തി. എഫ്‌ഐആര്‍ കോപ്പി കൈപ്പറ്റിയശേഷമാണ് രാഹുല്‍ സമരം അവസാനിപ്പിച്ചത്.

NDR news
22 Aug 2026 01:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents