headerlogo
politics

അൻപ് വീട് പദ്ധതിക്ക് അപക്ഷ ക്ഷണിച്ചു.

സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുന്ന അൻപ് വീട് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

 അൻപ് വീട് പദ്ധതിക്ക് അപക്ഷ ക്ഷണിച്ചു.
avatar image

NDR news

24 Aug 2026 06:02 PM

തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുന്ന അന്‍പ് വീട് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന പരിചയമുള്ള സര്‍ക്കാര്‍ അംഗീകൃത സന്നദ്ധസംഘടനകള്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, കെയര്‍ ഹോമുകള്‍, റെസിഡന്‍ഷ്യല്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് അനുയോജ്യമായ റെസിഡന്‍ഷ്യല്‍ സൗകര്യമുള്ള തദ്ദേശ സ്ഥാപനങ്ങള്‍, ഭിന്നശേഷിയുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിയുള്ള വ്യക്തികളുടെ മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ ചികത്സ, ആശുപത്രിവാസം. യാത്ര, ഗുരുതര രോഗാവസ്ഥ, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ആയിരിക്കുമ്പോള്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സുരക്ഷിതമായ താല്‍കാലിക താമസവും പരിചരണവും ലഭ്യമാക്കുന്ന പദ്ധതിയാണ് 'അന്‍പ് വീട്'. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷ ഫോം, പദ്ധതി, യോഗ്യത മാനദണ്ഡങ്ങള്‍, യോഗ്യത എന്നിവ.

NDR news
24 Aug 2026 06:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents