headerlogo
politics

ഇടതുപക്ഷത്തിൽ വലതുപക്ഷ ചിന്താഗതിയുള്ളവരുണ്ട് :പിണറായി വിജയൻ

യഥാർത്ഥ ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ് വലതുപക്ഷത്തെ ആക്രമിക്കുന്നവരെയാണ് തിരിച്ചറിയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

 ഇടതുപക്ഷത്തിൽ വലതുപക്ഷ ചിന്താഗതിയുള്ളവരുണ്ട് :പിണറായി വിജയൻ
avatar image

NDR news

26 Aug 2026 08:59 AM

കണ്ണൂർ: ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യഥാർത്ഥ ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ് വലതുപക്ഷത്തെ ആക്രമിക്കുന്നവരാണ് അപകടകാരികളെന്നും ഇവരെ നേരിടാൻ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

       ഇത്തരക്കാരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. ഇടതുപക്ഷത്തെ മാത്രം നോക്കിയാണ് തുടർഭരണം അപകടമാണെന്ന് ചിലർ പറയുന്നത്. ഇത് ശരിയാണെന്ന് വിശ്വസിക്കുന്നവരോട് ‘ഹാ കഷ്ടം’ എന്നേ പറയാൻ കഴിയൂവെന്നും പിണറായി വിജയൻ വിമർശിച്ചു.

       പഴയ നേതാക്കൾ നല്ലവരും പുതിയ നേതാക്കൾ മോശക്കാരുമാണെന്ന പ്രചാരണവും ചിലർ നടത്തുന്നുണ്ട്. എന്നാൽ മരിച്ചുപോയ നേതാക്കൾക്ക് തിരിച്ചുവന്ന് പാർട്ടിയെ നയിക്കാൻ കഴിയില്ല. പാർട്ടി നല്ലതാണ്, എന്നാൽ നേതാക്കൾ കൊള്ളില്ലെന്ന് പറയുന്നവരുമുണ്ട്.

        പഴയ നേതാക്കൾ കെട്ടിപ്പടുത്ത പാർട്ടി തന്നെയാണ് ഇന്നത്തെ നേതാക്കളെയും സൃഷ്ടിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

NDR news
26 Aug 2026 08:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents