headerlogo
politics

മലയാളിയായ ആനി ജോർജ് മാത്യുവിനെ ആർ ബി ഐ സെൻട്രൽ ബോർഡ് ഡയറക്ടർ ആയി നിയമിച്ചു.

ആനി ജോർജിനെ കൂടാതെ സയ്യിദ് അക്ബറുദ്ദീൻ, ജെ കെ സിൻഹ എന്നീ മൂന്ന് പേരെയാണ് 4 വർഷത്തേക്ക് ഡയറക്ടർമാരായി നിയമിച്ചത്.

 മലയാളിയായ ആനി ജോർജ് മാത്യുവിനെ ആർ ബി ഐ സെൻട്രൽ ബോർഡ് ഡയറക്ടർ ആയി നിയമിച്ചു.
avatar image

NDR news

27 Aug 2026 08:34 AM

ന്യൂഡല്‍ഹി: മലയാളിയായ ആനി ജോര്‍ജ് മാത്യു റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍. മൂന്ന് പുതിയ ഡയറക്ടര്‍മാരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. സയ്യിദ് അക്ബറുദ്ദീന്‍, ജെകെ സിന്‍ഹ എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍. 1988 ബാച്ചിലെ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ് ഉദ്യോഗസ്ഥയാണ് കോട്ടയം സ്വദേശിയ ആനി ജോര്‍ജ് മാത്യു. ധനമന്ത്രാലയത്തിന്റെ കീഴില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന ആനി ജോര്‍ജ് മാത്യു 2021 സെപ്റ്റംബറിലാണ് വിരമിച്ചത്. പതിനാറാം ധനകാര്യ കമ്മീഷനില്‍ മുഴുവന്‍ സമയ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

     ആര്‍ബിഐയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ജെകെ സിന്‍ഹ, സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ചെയര്‍മാന്‍ കൂടിയാണ്. സയ്യിദ് അക്ബറുദ്ദീന്‍ 1985 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. 2016-20 ല്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. കൂടാതെ, 2012-15 കാലത്ത് വിദേശകാര്യ മന്ത്രാലയ വക്താവായും, 2006-11 കാലത്ത്അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ ഇന്ത്യയുടെ പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം നോണ്‍ ഓഫീഷ്യല്‍ ഡയറക്ടര്‍മാരായുള്ള ഇവരുടെ കാലാവധി നാലുവര്‍ഷമാണ്.

NDR news
27 Aug 2026 08:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents