നിയമപരമായി അനുവദിക്കാവുന്ന വാഹന മോഡിഫിക്കേഷനെ സർക്കാർ പിന്തുണക്കും
ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക സർക്കാറിന് സമർപ്പിക്കും
തിരുവനന്തപുരം: ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയായെങ്കിലും വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. നിയമപരമായി ഹൈക്കോടതിയുടെ എതിർപ്പില്ലാതെ നടപ്പാക്കാൻ സാധിക്കുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക തയ്യാറാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.നിയമപരമായി നടപ്പാക്കാവുന്ന മോഡിഫിക്കേഷന്‍ അനുവദിക്കും. സര്‍വേയില്‍ ജനങ്ങള്‍ ആവശ്യപ്പെട്ട 200 രൂപമാറ്റങ്ങള്‍ പരിഗണനയില്‍. എന്നാൽ വമ്പന്‍ മോഡിഫിക്കേഷന്‍ ഒഴിവാക്കും. തീവ്ര ലൈറ്റുകള്‍,വലിയ ടയറുകളൊന്നും പരിഗണനയിലില്ല. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലെ കമ്മിറ്റി സെപ്തംബര്‍ ആദ്യം അനുവദിക്കാവുന്നവയുടെ പട്ടിക ഗതാഗതമന്ത്രിക്ക് കൈമാറും
വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം.
അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

