പാർട്ടിയെ പരിഹസിച്ച് ഡി വൈ എഫ് ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ്
സിപിഎമ്മിൽ പിണറായി പേടിയും സ്തുതിയും ആണെന്ന് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ല പ്രസിഡന്റ് മനു തോമസ്
കണ്ണൂർ: സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്. പാര്‍ട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയുമാണെന്ന് മനു തോമസ് വിമർശിച്ചു. ബാക്കിയുള്ളവർ ജൂനിയർ പിണറായിമാരായി നടക്കുന്നുവെന്നും മനു തോമസ് പരിഹസിച്ചു. ജില്ലാ കമ്മിറ്റി മുതല്‍ മുകളിലേക്ക് ഇതാണ് സ്ഥിതി. പിണറായി ഇല്ലാതായാലും പിണറായിയെ പേടിച്ച് ചിലർ ഉറക്കത്തില്‍ ഞെട്ടിയുണരും. അതുകൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹാസിച്ചു

