headerlogo
politics

റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര അയോധ്യ ക്ഷേത്ര സി ഇ ഒ

അയോധ്യ ശ്രീരാമജന്മഭൂ മി തീർത്ത ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിച്ചു. സമിതിയിൽ മറ്റു മൂന്ന് അംഗങ്ങൾ കൂടി ഉണ്ടാവും

 റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര അയോധ്യ ക്ഷേത്ര സി ഇ ഒ
avatar image

NDR news

03 Sep 2026 12:21 PM

അയോധ്യ: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തില്‍ നിര്‍ണായക അധ്യായം രചിച്ച 'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജിതേന്ദ്ര മിശ്ര. ക്ഷേത്ര ഭരണത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് ട്രസ്റ്റ് സിഇഒ പദവിയിലേക്ക് ഇദ്ദേഹത്തെ നിയമിച്ചത്. ഡല്‍ഹിയില്‍നിന്നുള്ള മഹേഷ് ഭാഗ്ചന്ദക, അയോധ്യയിലെ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മദന്‍ മോഹന്‍ പാണ്ഡെ, ഡോ. നിര്‍മല യാദവ് എന്നിവരാണ് പുതിയ അംഗങ്ങൾ.

       സംഭാവന എണ്ണുന്നതിൽ വന്ന ക്രമക്കേടുകൾ തടയാൻ പുതിയ ഓട്ടോമേറ്റഡ് കാഷ് കൗണ്ടിങ് സംവിധാനം ഏർപ്പെടുത്താൻ ട്രസ്റ്റ് തീരുമാനിച്ചു

NDR news
03 Sep 2026 12:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents