സിപിഐഎം കുടുംബ സംഗമവും പി ദാമോദരൻ മാസ്റ്റർ അനുസ്മരണവും ഇന്ന് വൈകിട്ട് നടക്കും
സിപിഐഎം തൃക്കുറ്റിശ്ശേരി ലോക്കൽ കുടുംബ സംഗമവും പി ദാമോദരൻ മാസ്റ്റർ അനുസ്മരണവും ഇന്ന് വാകയാട് പതിനൊന്ന്കണ്ടിയിൽ ഡോ. കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും.
നടുവണ്ണൂർ:സിപിഐഎം തൃക്കുറ്റിശ്ശേരി ലോക്കൽ കുടുംബ സംഗമവും കോട്ടൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പി ദാമോദരൻ മാസ്റ്റർ അനുസ്മരണവും ഇന്ന് വാകയാട് പതിനൊന്ന്കണ്ടിയിൽ നടക്കും.
ഇന്ന് വൈകിട്ട് 4 മണിക്ക് ഡോക്ടർ കെ ടി ജലീൽ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും
പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള ഈ ദാമോദരൻ മാസ്റ്റർ എൻഡോവ്മെന്റ് വിതരണം, ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, അതുമോദനം എന്നിവ നടക്കുന്നതാണ്

