headerlogo
politics

പിണറായി വിജയന്റെ വീടിന് മുന്നിലെ ജീപ്പ് പോലീസ് സ്റ്റേഷൻ മാറ്റി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് സമീപം പത്തുവർഷമായി തുടരുന്ന പോലീസ് ജീപ്പ് സ്റ്റേഷൻ മാറ്റി. പകരം സംവിധാനം ഒരുക്കുമെന്ന് കമ്മീഷണർ

 പിണറായി വിജയന്റെ വീടിന് മുന്നിലെ ജീപ്പ് പോലീസ് സ്റ്റേഷൻ മാറ്റി
avatar image

NDR news

03 Sep 2026 11:41 AM

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ വിവാദ ജീപ്പ് സ്റ്റേഷൻ മാറ്റി. കഴിഞ്ഞ ദിവസമാണ് പത്ത് വർഷമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റിയത്. പകരം സംവിധാനം ഒരുക്കുമെന്ന് കമ്മീഷണർ അറിയിച്ചു

       പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ താത്കാലിക ഷെൽട്ടർ ആയിരുന്നു ജീപ്പ്. മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നിൽ സുരക്ഷ വിന്യാസം തുടരുന്നതും, കട്ടപ്പുറത്തായ ജീപ്പും വലിയ ചർച്ച വിഷയമായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴാണ് ജീപ്പ് മാറ്റുന്നത്. അതേസമയം, പൊലീസുകാർക്കായി പുതിയ ഷെഡ് നിർമ്മിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

NDR news
03 Sep 2026 11:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents