സിപിഐഎം കുടുംബ സംഗമവും പി ദാമോദരൻ മാസ്റ്റർ അനുസ്മരണവും നടത്തി
സിപിഐഎം തൃക്കുറ്റിശ്ശേരി ലോക്കൽ കുടുംബ സംഗമവും ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി ദാമോദരൻ മാസ്റ്റർ അനുസ്മരണവും ഡോ. കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ:സിപിഐ എം തൃക്കുറ്റിശേരിലോക്കൽ കുടുംബസംഗമവും സിപിഐ എം അവിഭക്തകോട്ടൂർ ലോക്കൽകമ്മറ്റി അംഗവും കെഎസ്ടിഎ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി ദാമോദരൻമാസ്റ്റർ അനുസ്‌മരണവും വാകയാട് പതിനൊന്നുകണ്ടിയിൽ ഡോ കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി പി ബാലൻ അധ്യക്ഷനായി. ആദ്യകാല പാർട്ടിപ്രവർത്തകരായ എൻ ശങ്കരൻ, എം ഗംഗാധരക്കുറുപ്പ്, കെ ശങ്കരൻ നമ്പൂതിരി, വി പി നാരായണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. പഠന നിലവാരത്തിൽ മികവുപുലർത്തിയവർക്കുള്ള പി ദാമോദരൻമാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് ഡോ കെ ടി ജലീൽ സമ്മാനിച്ചു. ഏരിയാസെക്രട്ടറി ടി കെ സുമേഷ്, വി എം കുട്ടികൃഷ്ണൻ പി പി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

