headerlogo
politics

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്റ്റംബർ 28 മുതൽ

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് വാർഡ് തലത്തിൽ പ്രവർത്തനം ഏകോപിക്കാൻ പദ്ധതിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

 ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്റ്റംബർ 28 മുതൽ
avatar image

NDR news

06 Sep 2026 09:45 PM

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി മാഫിയെ തകർക്കാൻ ആഭ്യന്തര വകുപ്പ് ആവിഷ്ക്കരിച്ച 'ഓപ്പറേഷൻ തൂഫാൻ 'പദ്ധതിയുടെ രണ്ടാം ഘട്ടമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും അതിലൂടെ എല്ലാ വീടുകളിലേക്കും എത്തിക്കുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 28ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും തൂഫാൻ പതാക ഉയർത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചതാണ് ഇകാര്യങ്ങൾ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി യും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

.      ഓരോ വാർഡുകളിലും തൂഫാൻ പദ്ധതിക്ക് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു . സന്നദ്ധ സംഘടനകൾ, ഹരിത കർമ്മ സേനകൾ, കുടുംബശ്രീകൾ, റസിഡൻസ് അസോസിയേഷനുകൾ , തുടങ്ങിവയുടെ സഹായത്തോടെ ഓരോ വാർഡിലും 10 പേരടങ്ങുന്ന വാരിയേഴ്സ് സമിതി രൂപീകരിക്കും. ഇവർക്ക് പ്രത്യേക ബാഡ്ജുകൾ നൽകുന്നതായിരിക്കും. ഇവർ പോലീസ്, എക്സൈസ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കും. നിശ്ചിത ഇടവേളകളിൽ തദ്ദേശ തലസമിതികൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഓരോ വീടുകളിലും തൂഫാൻ സന്ദേശമെത്തിക്കും.

      പദ്ധതിയായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശങ്ങളും രൂപരേഖയും ഉടൻ തയ്യാറാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു പത്ര സമ്മേളനത്തിൽ കോഴിക്കോട് എംപി എം കെ രാഘവൻ, ഉത്തര മേഖല ഡിഐജി വിമലാദിത്യ, കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക, സിറ്റി പോലീസ് കമ്മീഷണർ കെ പി ഷൗക്കത്തലി, എന്നിവർ പങ്കെടുത്തു

NDR news
06 Sep 2026 09:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents