headerlogo
politics

മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സി എം ആർ എൽ മാസപ്പടി കേസിൽ ഇ ഡിയുടെ കത്ത് ഡിജിപിയും ആഭ്യന്തര സെക്രടറിയും പരിശോധിച്ച് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത

 മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
avatar image

NDR news

08 Sep 2026 10:12 PM

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. . ഡിജിപിക്ക് ലഭിച്ച കത്ത് പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറിക്ക് നൽകി. ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ശേഷം റിപ്പോർട്ട്‌ നൽകും. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ സർക്കാർ ബാധ്യസ്ഥമാണ്. ED അന്വേഷണശേഷം നൽകിയ കത്താണ് അതിനെ തള്ളിക്കളയാൻ കഴിയില്ല.

.    ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നിട്ട് കൊണ്ട് പോകും. മുഖ്യമന്ത്രിയുമായി കൂടി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കത്ത് ലഭിച്ച കാര്യം സംസ്ഥാന പൊലീസ് മേധാവിയും സ്ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കത്ത് വിശദമായി പരിശോധിച്ചശേഷം നിയമപരമായി എന്തൊക്കെ തുടർനടപടികൾ സ്വീകരിക്കാനാകുമെന്ന് പരിശോധിച്ച് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

.     ഇതോടെ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംസ്ഥാനതലത്തിൽ തുടർ നിയമനടപടികൾക്ക് സാധ്യതയൊരുങ്ങുകയാണ്. സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. പി.എം.എൽ.എ (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറിയതെന്നാണ് വിവരം

NDR news
08 Sep 2026 10:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents