headerlogo
politics

ഭക്ഷണ സാധനങ്ങളുടെ അമിതവില പേരാമ്പ്ര പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു

പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വ്യാപാരി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു

 ഭക്ഷണ സാധനങ്ങളുടെ അമിതവില പേരാമ്പ്ര  പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു
avatar image

NDR news

09 Sep 2026 10:09 AM

പേരാമ്പ്ര: കൊയിലാണ്ടി താലൂക്ക് വികസന സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദിന്റെഅധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ത്തു.

.     പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ ഈടാക്കുന്ന വില സാധാരണക്കാരായ പേരാമ്പ്രക്കാരന് താങ്ങാവുന്നതിലും അപ്പുറമാണെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രാമ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്തത്.

.    ഒരേ ഭക്ഷണ സാധനത്തിന് പല വില ഈടാക്കുന്ന തിനെതിരെയാണ് പ്രധാനമായി പരാതി ഉയര്‍ന്നിട്ടുള്ളത്. വ്യാപാരികളെ ഉള്‍പ്പെടുത്തിയാണ് യോഗം വിളിച്ചുചേര്‍ത്തത്. പഞ്ചായത്ത് അറിയിച്ചതനുസരിച്ച് ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍, ഡോ: വിജി വില്‍സണ്‍, താലൂക്ക് ഹോസ്പിറ്റലിലെ എച്ച്.ഐ സന്തോഷ് കുമാര്‍, പഞ്ചായത്തിലെ എച്ച്.ഐ ഷൈജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സമിതിയിലെയും വ്യാപാരി വ്യവസായി ഏകോപന സമിതിയിലെയും പ്രതിനിധികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് സംഘടനാ പ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

NDR news
09 Sep 2026 10:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents