headerlogo
politics

കുറ്റിച്ചിറ ഡിവിഷൻ സ്ഥാനാർത്ഥിയായി മുസ്ലിംലീഗിലെ ഹർസീന മത്സരിക്കും

ഫാത്തിമ തഹലീയ എംഎൽഎ ആയതിനെ തുടർന്ന് ഒഴിവുവന്ന കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ ഡിവിഷനിൽ ഫർസീന മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാകും

 കുറ്റിച്ചിറ ഡിവിഷൻ സ്ഥാനാർത്ഥിയായി മുസ്ലിംലീഗിലെ ഹർസീന മത്സരിക്കും
avatar image

NDR news

09 Sep 2026 12:00 PM

കോഴിക്കോട്:കുറ്റിച്ചിറയിലെ കൗണ്‍സിലറായിരുന്ന അഡ്വ.ഫാത്തിമ തഹിലിയ പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ നിന്നും എം.എല്‍.എ.ആയിതെരഞ്ഞെടുക്കപ്പെട്ടതോടെ രാജിവെച്ചതോടെയാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 

.     സെപ്‌റ്റംബര്‍ 28നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി മുസ്‌ലിംലീഗിലെ ഫര്‍സീന മത്സരിക്കാന്‍ തീരുമാനിച്ചു. എല്‍.ഡി.എഫ്‌, എന്‍.ഡി.എ. സ്‌ഥാനാര്‍ഥികളെ ഇടന്‍ പ്രഖ്യാപിക്കും. യു.ഡി.എഫ്‌ മികച്ച വിജയം പ്രതീക്ഷിക്കുന്ന ഡിവിനാണ്‌ കുറ്റിച്ചിറ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലീംലീഗിലെ അഡ്വ.ഫാത്തിമ തഹിലിയ 2135 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഇവിടെ നിന്നും തെരഞ്ഞെടുക്ക പ്പെട്ടത്‌. ഉപതെരഞ്ഞെടുപ്പിലും മികച്ച വിജയമാണ്‌ യു.ഡി.എഫ്‌ പ്രതീക്ഷിക്കുന്നത്‌. വാര്‍ഡുകളുടെ പുനര്‍നിര്‍ണ്ണയം നടക്കുന്നതിന്‌ മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ പ്രതിനിധിയായിരുന്നു ഇവിടെ നിന്നും വിജയിച്ചത്‌. ഇത്‌ ചൂണ്ടികാട്ടി എല്‍.ഡി.എഫ്‌ ഡിവിഷന്‍ ഉപതെരഞ്ഞെടു പ്പിലൂടെ തിരിച്ചുപിടിക്കുമെന്ന ആവകാശവാദം ഉന്നയിക്കുന്നുണ്ട്‌. എന്നാല്‍ മുസ്‌ലീം ലീഗിന്‌ പനമ്പരാഗതമായി ശക്‌തിയുള്ള പ്രദേശമാണിതെന്നും ഇവിടെ ഒരു അട്ടിമറിക്കും സാഹചര്യമില്ലെന്നു മാണ്‌ യു.ഡി.എഫ്‌ പറയുന്നത്‌. വരുംദിവസങ്ങളില്‍ ഇടതു എന്‍.ഡി.എ. സ്‌ഥാനാര്‍ഥികളും കൂടി മത്സരരംഗത്ത്‌ എത്തുന്നതോടെ കുറ്റിച്ചിറയിലെ തെരഞ്ഞെടുപ്പ്‌ പ്രചരണം സജീവമാകും.

NDR news
09 Sep 2026 12:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents