പാളയം പ്രദീപിനായി രമ്യ ഹരിദാസിന്റെ നിർണായക നീക്കം
പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കണമെന്ന് കത്ത് നൽകി
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടിയിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനായി രക്ഷിക്കാൻ രമ്യ ഹരിദാസ് എംഎൽഎയുടെ നിർണായക നീക്കം. പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയുടെ ഓഫിസില്‍ എംഎൽഎ കത്തുനല്‍കി.
. ആദ്യം സ്പീക്കറുടെ ഓഫീസിൽ നൽകിയ കത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടക്കി. തുടർന്ന് നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. പിന്നാലെയാണ് നിയമസഭ സെക്രട്ടറിയുടെ ഓഫിസില്‍ കത്തുനൽകിയത്.
. മെയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്.

