headerlogo
politics

പാറളം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

17 അംഗങ്ങളുള്ള പാറളം ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആറിനെതിരെ പത്തു വോട്ടുകൾക്ക് പാസായി. ബിജെപി യ്ക്ക് ഭരണം നഷ്ടമായി

 പാറളം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി
avatar image

NDR news

10 Sep 2026 02:35 PM

തൃശ്ശൂർ: തൃശ്ശൂർ പാറളം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് അധികാരം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎമ്മും സിപിഐയും പിന്തുണച്ചതോടെയാണ് ബിജെപി ഭരണത്തിൽ നിന്നും പുറത്തായത്. ചരിത്രത്തിലാദ്യമായായിരുന്നു പാറളത്ത് ബിജെപിക്ക് അധികാരം ലഭിക്കുന്നത്.

.     ആകെ 17 അംഗങ്ങളുള്ള പാറളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളാണുള്ളത്. എൽഡിഎഫിൽ സിപിഐക്ക് മൂന്നും സിപിഎമ്മിന് രണ്ടും അംഗങ്ങളുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ തുല്യത വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു അപ്രതീക്ഷിതമായി ബിജെപിക്ക് ഇവിടെ ഭരണം ലഭിച്ചത്. തുടർന്ന് നടന്ന സ്ഥിരം സമിതി അധ്യക്ഷ പദവികൾ യുഡിഎഫും എൽഡിഎഫും പരസ്പര ധാരണയോടെ പങ്കിടുകയായിരുന്നു. പരമ്പരാഗതമായി കോൺഗ്രസും സിപിഎമ്മും മാത്രം മാറിമാറി ഭരിച്ചിരുന്ന പാറളത്ത് ബിജെപി ഭരണത്തിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ബിജെപിയെ എന്തുവിലകൊടുത്തും അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും, പ്രമേയത്തെ എൽഡിഎഫ് ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയും ചെയ്തതോടെ ബിജെപി ഭരണം നിലംപൊത്തി.

NDR news
10 Sep 2026 02:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents