headerlogo
politics

രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് പി എം ശ്രീ നടപ്പിലാക്കാത്തത്

രാഷ്ട്രീയപരമായ തീരുമാനം ആകാത്തതുകൊണ്ടാണ് പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാത്തതെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വക്കറ്റ് എൻ ഷംസുദ്ദീൻ പറഞ്ഞു

 രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് പി എം ശ്രീ നടപ്പിലാക്കാത്തത്
avatar image

NDR news

10 Sep 2026 05:44 PM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് തീരുമാനം നീളുന്നതെന്നത് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സംസ്ഥാന സർക്കാർ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. വിഷയത്തിൽ സർക്കാർ മുന്നോട്ട് വച്ച പഴയ നിലപാടിൽ തന്നെ തുടരുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

.     ഡൽഹി ചർച്ചകളെക്കുറിച്ചോ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് രൂപീകരിച്ച ഉപസമിതി വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു. പ്രളയവും അനുബന്ധ ചുമതലകളും കാരണം ഫൈനൽ മീറ്റിങ് നടക്കാൻ സാധിച്ചില്ലെന്നും അതിനുശേഷം യോഗങ്ങൾ ചേർന്നിട്ടില്ലെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.

NDR news
10 Sep 2026 05:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents