headerlogo
politics

വൈദ്യുതി പ്രതിസന്ധി: ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം കാണാതെ കെഎസ്ഇബി ജനങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ന് കെഎസ്ഇബി യോഗം ചേരുന്നു .

 വൈദ്യുതി പ്രതിസന്ധി: ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി
avatar image

NDR news

10 Sep 2026 09:10 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി. പീക്ക് സമയത്ത് 800 മുതൽ900 മെഗാവാട്ട് വൈദ്യുതി ലഭ്യതയിൽ കുറവുണ്ട്. ഉപഭോക്താക്കൾ വൈകിട്ട് 6 മുതൽ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥന.

      അതേസമയം വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധം ശക്തമായതോടെ സമയം മുൻകൂട്ടി അറിയിക്കുവാനുള്ള സംവിധാനം അതിവേഗത്തിൽ തയ്യാറാക്കാനാണ് കെഎസ്ഇബിയുടെ നീക്കം.സംസ്ഥാനത്ത് പൂർണ്ണമായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും, വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സത്തിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാനാകും എന്ന വിലയിരുത്തലാണ് വൈദ്യുതി വകുപ്പ്. 

.     പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിയിൽ ഇന്ന് യോഗം ചേരും. വൈദ്യുതമന്ത്രിയും ഉദ്യോഗസ്ഥരും അടക്കമുള്ളവർ പങ്കെടുക്കും. ഒരു ദിവസത്തെ ആകെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കാനുള്ള സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അന്തരീക്ഷ താപനില വലിയ രീതിയിൽ ഉയർന്നതും മഴ മാറി നിൽക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.

NDR news
10 Sep 2026 09:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents