headerlogo
politics

ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ ടോൾ ഈടാക്കുന്ന സംവിധാനം വരുന്നു

ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ഇടാക്കുന്ന മൾട്ടിലെവൽ ഫ്രീ ഫ്ലോ സംവിധാനം അടുത്ത മാർച്ച് മാസത്തോടെ നിലവിൽ വരും

 ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ ടോൾ ഈടാക്കുന്ന സംവിധാനം വരുന്നു
avatar image

NDR news

12 Sep 2026 08:00 AM

ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്തെ ടോ​ൾ പ്ലാ​സ​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ​ത്ത​ന്നെ ടോ​ൾ ഈ​ടാ​ക്കു​ന്ന ത​ട​സ്സ​ര​ഹി​ത ‘മ​ൾ​ട്ടി-​ലൈ​ൻ ഫ്രീ ​ഫ്ലോ’ സം​വി​ധാ​നം അ​ടു​ത്ത ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ത്തോ​ടെ നി​ല​വി​ൽ​വ​രു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഈ ​ഡി​സം​ബ​റോ​ടെ പ​ദ്ധ​തി​യു​ടെ 60 മു​ത​ൽ 70 വ​രെ ശ​ത​മാ​നം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

.     റോ​ഡി​ന് കു​റു​കെ സ്ഥാ​പി​ക്കു​ന്ന പ്ര​ത്യേ​ക ഓ​വ​ർ​ഹെ​ഡ് ഗാ​ൻ​ട്രി​ക​ൾ വ​ഴി വാ​ഹ​നം സാ​ധാ​ര​ണ വേ​ഗ​ത്തി​ൽ ക​ട​ന്നു​പോ​കു​മ്പോ​ൾ​ത​ന്നെ ടോ​ൾ ഈ​ടാ​ക്കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം. ഡ​ൽ​ഹി​യി​ലെ മു​ണ്ട്ക-​ബ​ക്ക​ർ​വാ​ല​യി​ൽ നി​ല​വി​ൽ ഇ​ത്ത​രം ആ​ദ്യ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടോ​ൾ പ്ലാ​സ​ക​ളി​ലെ കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കു​ന്ന​തു​വ​ഴി ഇ​ന്ധ​ന ലാ​ഭ​വും സ​മ​യ​ലാ​ഭ​വും ഒ​രു​പോ​ലെ നേ​ടാ​നാ​കും.

.     ടോ​ൾ പ്ലാ​സ​ക​ളു​ടെ ന​ട​ത്തി​പ്പ് ചെ​ല​വ് 12-15 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2-4 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം 6000 മു​ത​ൽ 7000 വ​രെ കോ​ടി രൂ​പ ലാ​ഭി​ക്കാ​ൻ സാ​ധി​ക്കും. ഫാ​സ്റ്റ് ടാ​ഗ് വ​ന്ന​തോ​ടെ യാ​ത്രാ​സ​മ​യ​ത്തി​ലും ടോ​ൾ പി​രി​വി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ന്നും, ഇ​തി​ന്റെ അ​ടു​ത്ത ഘ​ട്ട​മാ​ണ് പൂ​ർ​ണ​മാ​യും ത​ട​സ്സ​മി​ല്ലാ​ത്ത പു​തി​യ ടോ​ൾ രീ​തി എ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു

NDR news
12 Sep 2026 08:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents