headerlogo
politics

പേഴ്സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 787 പേഴ്സനൽ സ്റ്റാഫുകളെ നിയമിച്ചു എന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു

 പേഴ്സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
avatar image

NDR news

12 Sep 2026 10:09 AM

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 78‌7 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചിരുന്നുവെന്ന പ്രസ്താവനയിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് സർക്കാർ അനുവദിക്കപ്പെട്ടതിൽ കൂടുതൽ സ്റ്റാഫുകളെ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറിച്ചിട്ടുണ്ട്. വേണമെങ്കിൽ സ്റ്റാഫുകളുടെ പേരും വിലാസവും പുറത്തു വിടാൻ തയാറാണെന്നും സതീശൻ വെല്ലു വിളിച്ചിട്ടുണ്ട്.

.     കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 500ൽ താഴെ പേഴ്സണൽ സ്റ്റാഫുകളെ മാത്രമേ നിയമിച്ചിരുന്നുള്ളൂ എന്ന് പിണറായി വിജയൻ അവകാശ വാദം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചത്.

NDR news
12 Sep 2026 10:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents