സിപിഐഎമ്മുമായിട്ടുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി നാഗേന്ദ്രൻ
താൻ മനസ്സിലാക്കിയ കമ്മ്യൂണിസത്തിന്റെ ബാലപാഠം കരുണയാണ് പക്ഷേ ഇന്ന് നിർഭാഗ്യവശാൽ അത് കാണാനില്ലെന്നും അതുകൊണ്ട് ഒത്തിരി വേദനയോടെ ഞാൻ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു
തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍. ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ മനസ്സിലാക്കിയ കമ്മ്യൂണിസത്തിന്റെ ബാലപാഠം കരുണയാണ്. പക്ഷേ, ഇന്ന് നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ കഴിയുന്നില്ലെന്നും അനില്‍ കുറിപ്പില്‍ പറഞ്ഞു. വസന്തത്തിന്റെ കനല്‍ വഴികളില്‍(മലയാളം), വീരവണക്കം(തമിഴ്)എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.
. മുപ്പത് വര്‍ഷത്തിലധികം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പ്രോഗ്രാമുകളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കി. കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായി. സഹായിച്ചില്ലെങ്കിലും പിന്തുടര്‍ന്ന് ദ്രോഹിക്കുന്ന ക്രൂരത ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇനിയും തുടരാനാകില്ലെന്നും നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ച് ഈ പടികളിറങ്ങുന്നുവെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.അനില്‍ വി നാഗേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
. ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും ത്യാഗപൂര്‍ണ്ണമായ സംഭാവനകള്‍ നല്കിയ ഒരു കുടുംബത്തിലെ പിന്‍തലമുറക്കാരനാണ് ഞാന്‍. ബഹുമുഖപ്രതിഭയും നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകനും നവോത്ഥാന നായകരിലെ ആദ്യ കമ്മ്യൂണിസ്റ്റുമായ ഡോ. വി.വി. വേലുക്കുട്ടി അരയനാണ് എന്റെ മുത്തച്ഛന്‍. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളായിരുന്ന എന്റെ അച്ഛന്‍ അഡ്വ.വി.വി. നാഗേന്ദ്രനും അച്ഛന്റെ സഹോദരങ്ങളും മാമന്‍ പി.ജി.
വേലായുധന്‍ നായരുമെല്ലാം പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.(എം) ന്റെ നേതാക്കളോ സജീവ പ്രവര്‍ത്തകരോ ആയി മാറി. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, മന്നത്തു പത്മനാഭന്‍, അയ്യങ്കാളി, ടി.കെ. മാധവന്‍, സി.എസ്.സുബ്രഹ്‌മണ്യന്‍ പോറ്റി തുടങ്ങിയ നിരവധി നവോത്ഥാന നായകരും സഖാവ് പി.കൃഷ്ണപിള്ള, എ.കെ.ജി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളും കലാ - സാഹിത്യ- സാമൂഹിക - പത്രപ്രവര്‍ത്തന രംഗങ്ങളിലെ ഒട്ടനവധി പ്രമുഖരും ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്ന ഒരു കുടുംബത്തില്‍ പിറന്നതിനാല്‍ അത്തരം കാര്യങ്ങളില്‍ സ്വാഭാവികമായും ഞാന്‍ ആകഷ്ടനായിരുന്നു. വീട്ടിലെ ചര്‍ച്ചകളിലാകെ നിറഞ്ഞുനിന്ന പുരോഗമന ആശയങ്ങള്‍, എന്റെ രക്തത്തില്‍ അലിഞ്ഞുചേരുകയും നല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്റെ ഹീറോകളാകുകയും ചെയ്തത് അങ്ങനെയാണ്.

