headerlogo
politics

രാഹുൽ മാങ്കൂട്ടം തെറ്റുതിരുത്തി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണം: നടി റിനി ആൻ ജോർജ്

റിനി ആൻ ജോർജ് നടത്തിയ ആരോപണങ്ങൾ കള്ളക്കഥയല്ലന്ന് മനസ്സിലായെന്നും എന്നാൽ രാഹുൽ തെറ്റുതിരുത്തി രാഷ്ട്രീയത്തിൽ തിരികെ ഇറങ്ങണമെന്നും രാഹുൽ ഈശ്വരർ പറഞ്ഞു. ഇരുവരും പങ്കെടുത്ത ടെലിവിഷൻ പരിപാടിയിലാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടായത്

 രാഹുൽ മാങ്കൂട്ടം തെറ്റുതിരുത്തി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണം: നടി റിനി ആൻ ജോർജ്
avatar image

NDR news

13 Sep 2026 09:51 AM

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടി റിനി ആൻ ജോർജ് നടത്തിയ പരാമർശങ്ങളിൽ വസ്തുതയുണ്ടെന്ന് രാഹുൽ ഈശ്വർ. മനപ്പൂർവം റിനി രാഹുലിനെതിരേ കള്ളക്കഥകൾ മെനഞ്ഞതല്ലെന്ന് തനിക്കിപ്പോൾ 90 ശതമാനം ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു. റിനിയും രാഹുൽ ഈശ്വർ പങ്കെടുക്കുന്ന ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

.      രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു ഇരുവരുടെയും സംസാരം. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകൾ തിരുത്തി വിവാഹം കഴിക്കണമെന്നും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും റിനി പറയുന്നു. റിനി മനപ്പൂർവം കെട്ടിച്ചമച്ച കഥയല്ലിതെന്ന് മനസിലായെന്നും താൻ റിനിയെ വല്ലാതെ തെറ്റിധരിച്ചിരുന്നെന്നും രാഹുൽ പറഞ്ഞു. രാഹുൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്നാണ് തന്‍റെയും ആഗ്രഹമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആദ്യം ആരോപണങ്ങളുമായി എത്തിയ ആളായിരുന്നു റിനി ആൻ ജോർജ്. കേരളത്തിലെ ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ. പിന്നാലെ തന്നെ രാഹുലിനെതിരേ പല കോണിൽ നിന്നും നിരവധിയായ ആരോപണങ്ങൾ ഉയരുകയായിരുന്നു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റിനിക്കെതിരെ രാഹുലും പൊലീസിൽ പരാതി നല്‍കിയിരുന്നു.

NDR news
13 Sep 2026 09:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents