പവർക്കട്ട് സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമായി.
അപ്രഖ്യാപിത പവർ കട്ട് സംസ്ഥാനത്ത് സാധാരണ ജനങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രയാസം നേരിടുകയാണന്ന് ബി ജെ പി പ്രസ്താപിച്ചു. ഇതിനെതിരെ പേരാമ്പ്ര ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പേരാമ്പ്ര : സംസ്ഥാനത്ത് ദിവസം പല തവണ അപ്രഖ്യാപിത പവർ കട്ട് മൂലം ജനം നട്ടംതിരിയുകയാണെന്നും, യാതൊരു മുന്നറിയിപ്പുമില്ലാതെ അടിക്കടി കറൻ്റ് കട്ടാവുന്നത് മൂലം വ്യാപാര വാണിജ്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്.
സർക്കാർ ഇതിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപെട്ട് ബി ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ പേരാമ്പ്ര ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു . പ്രതിഷേധ കൂട്ടായ്മ ബി.ജെ. പി കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി തറമൽ രാഗേഷ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് ഡി. കെ മനു അധ്യക്ഷത വഹിച്ചു, എം പ്രകാശൻ, കെ. എം ബാലകൃഷ്ണൻ, ബിനീഷ് എടവരാട്, പി . പി പ്രസന്ന , ഇല്ലത്ത് മോഹനൻ, സി.കെ ലീല, ശോഭ കോമത്ത്, എൻ എം രവീന്ദ്രൻ , ചന്ദ്രൻ ചക്കുളങ്ങര എന്നിവർ പ്രസംഗിച്ചു.

