കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ 32 സീറ്റിൽ എസ്എഫ്ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 77 ക്യാമ്പസിൽ 32 എണ്ണത്തിലും എസ്എഫ്ഐ എതിരില്ലാതെ മത്സരിക്കുന്നു
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കിയപ്പോൾ ആകെയുള്ള 77 ക്യാമ്പസുകളിൽ 32 എണ്ണത്തിലും എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചു. കഴിഞ്ഞ ദിവസം കേരള സർവകലാശാലയുടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ 35 ക്യാമ്പസുകളിൽ 19 ക്യാമ്പസുകളിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട നെടുമങ്ങാട് കോളേജ് എസ്എഫ്ഐ തിരിച്ചുപിടിച്ചു.
. മലാപ്പറമ്പ് വനിത പോളിടെക്‌നിക്കിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. നോമിനേഷൻ സമയം അവസാനിപ്പിച്ചപ്പോൾ മുഴുവൻ സീറ്റിലേക്കും (6/6) എസ്എഫ്ഐ പാനൽ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ കൊടുക്കാൻപോലും ആളില്ലാത്ത അവസ്ഥയാണ് കെഎസ്‍യുവിന്.

